സൗദിയിൽ ജോലി ചെയ്തിരുന്ന കല്ലറ സ്വദേശി ഉറക്കത്തിനിടെ മരിച്ചു

കല്ലറ : സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന യുവാവ് ഉറക്കത്തിനിടെ മരിച്ചു. ഖമീസ് മുശൈത്തില്‍ താമസിച്ചിരുന്ന കല്ലറ സ്വദേശി നസീബാണ് (27) മരിച്ചത്. രാവിലെ ഉറക്കമെഴുന്നേല്‍ക്കത്തിനെ തുടര്‍ന്ന് സുഹൃത്ത് ചെന്നുനോക്കിയപ്പോഴായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.മൂന്ന് വര്‍ഷം മുമ്പാണ് നസീബ് അവസാനമായി നാട്ടില്‍ പോയത്. അവിവാഹിതനാണ്. ഒരു വര്‍ഷം മുമ്പാണ് മാതാവ് മരിച്ചത്. മൃതദേഹം സൗദി അറേബ്യയില്‍ തന്നെ ഖബറടക്കും. സഹോദരന്‍ നജീബ്, സഹോദരി ഭര്‍ത്താവ് മുജീബ് ചടയമംഗലം എന്നിവരുടെ നേതൃത്വത്തില്‍ ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.