‘നാളത്തെ കേരളം ലഹരി മുക്ത നവകേരളം”: എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി

നെടുമങ്ങാട് : ‘നാളത്തെ കേരളം ലഹരി മുക്ത നവകേരളം” പദ്ധതി യുടെ ഭാഗമായി നെടുമങ്ങാട് എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവനിലെ വിദ്യാർഥികൾ സൈക്കിൾ റാലി നടത്തി.ബോധവത്കരണ റാലി പ്രിവന്റീവ് ഓഫീസർ കെ.ബിജുകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.സിവിൽ എക്സൈസ് ഓഫീസർ പി.സജി,എക്സൈസുകാരായ രമ്യ.എം.ആർ,സ്മിത,മഞ്ജുഷ,ഗോപിനാഥ് ,സ്‌കൂൾ പ്രിസിപ്പൽ എസ്.സിന്ധു എന്നിവർ പങ്കെടുത്തു.ജലസ്രോതസുകളുടെ സംരക്ഷണാർത്ഥ കരമന യറിന്റെ തീരം ശുചീകരിച്ച്,വൃക്ഷതൈ നട്ടു. പ്രിൻസിപ്പൽ എസ്,സിന്ധുവും സഹാദ്ധ്യാപകരും നേതൃത്വം നൽകി.