തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം : ഒരാൾ ഗുരുതരാവസ്ഥയിൽ

ഫോട്ടോ : ഫയൽ ഇമേജ്

നെല്ലനാട് : നെല്ലനാട് പഞ്ചായത്തിൽ കീഴായിക്കോണം വാർഡിൽ ഉദിമൂട് എന്ന സ്ഥലത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടു നിന്ന തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം. ഇന്ന് വൈകുന്നേരം 4 അര മണിയോടെയാണ് സംഭവം. കടന്നൽ ആക്രമണത്തിൽ 4 പേർക്കാണ് പരിക്കേറ്റത്. ബാബു, ശാന്ത, മോളി, ഷൈല എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതര പരിക്കേറ്റ മോളിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.