“ഓർമ്മകളിലെ തിരുമുറ്റം ” തോന്നയ്ക്കലിൽ ഒത്തുകൂടി

തോന്നയ്ക്കൽ : പൂർവ്വ വിദ്യാർത്ഥി സംഗമം തോന്നയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ 1990 എസ്.എസ്.എൽ.സി ബാച്ചിന്റെ കൂട്ടായ്മയായ “ഓർമ്മകളിലെ തിരുമുറ്റം ” എന്ന കൂട്ടായ്മയുടെ വാർഷിക സംഗമം സംഘടിപ്പിച്ചു. തോന്നയ്ക്കൽ സാംസ്കാരിക സമിതി ഹാളിൽ നടന്നു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും കുടുംബ സംഗമം, പഠന സഹായ വിതരണം എന്നിവ നടന്നു. പത്താം ക്ലാസ് പരീക്ഷ എഴുതിയതിന്റെ മുപ്പതാം വാർഷികം ” പേൾ ജൂബിലി ” എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ ഏപ്രിൽ മാസത്തിൽ നടത്തുവാൻ തീരുമാനിച്ചു. എം.എ ഉറൂബ് അധ്യക്ഷത വഹിച്ചു. രാജശേഖരൻ നായർ സ്വാഗതം പറഞ്ഞു . ഷിബു കോരാണി , ബിജി.ഡികെ , റിയാസ് , കബീർ തടത്തിൽ , നൗഷാദ്, ഉബൈദ് , ഷിബു , ബിന്ദു , ഷാഹിന എന്നിവർ പങ്കെടുത്തു.