ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു : ചരിത്രത്തിൽ ആദ്യമായി ഒരു വിദേശ ചിത്രത്തിന് മികച്ച പുരസ്‌കാരം

ലോസെഞ്ചൽസ്: 92ാം ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ചരിത്രം കുറിച്ച് കൊറിയന്‍ ചിത്രം പാരസൈറ്റ്. മികച്ച ചിത്രത്തിനുള്‍പ്പടെ നാല് പുരസ്‌കാരങ്ങളാണ് പാരസൈറ്റ് നേടിയത്. ഓസ്‌കറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദേശ ഭാഷ ചിത്രം മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുന്നത്.

ജോക്കറിലെ അഭിനയത്തിന് വാക്വീന്‍ ഫീനിക്‌സ് മികച്ച നടനുള്ള പുരസ്‌കാരം നേടി. ഫീനിക്‌സിന്റെ ആദ്യത്തെ ഓസ്‌കാര്‍ നേട്ടമാണിത്. ജൂഡിയിലെ പ്രമകടനത്തിന് റെനി സെല്‍വഗറാണ് മികച്ച നടി. നടിയും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിച്ചതാണ് താരത്തെ പുരസ്‌കാരാര്‍ഹയാക്കിയത് 92-മത് ഓസ്കാർ പ്രഖ്യാപനത്തിന് തുടക്കമായി. ‘വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള ഓസ്കർ നേടി. ‘മാരേജ് സ്റ്റോറി’യിലെ ഡിവോഴ്സ് അഭിഭാഷകയെ അവതരിപ്പിച്ച ലോറ ഡോൺ മികച്ച സഹനടിയായി. ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ച ‘പാരസൈറ്റ്’ എന്ന സിനിമയ്ക്കാണ് മികച്ച തിരക്കഥയ്ക്കുള്ള ഓസ്കർ. ‘ടോയ്സ്റ്റോറി 4’ മികച്ച ആനിമേഷൻ സിനിമയും ‘ഹെയർ ലവ്’ ആനിമേറ്റഡ് ഹ്രസ്വ ചിത്രവുമായി. ‘അമേരിക്കൻ ഫാക്ടറിയാണ്’ മികച്ച ഫീച്ചർ ഡോക്യുമെൻററി ക്കുള്ള പുരസ്കാരം നേടിയത്. ചൈനീസ് മുതലാളിമാരുടെയും വർക്കിംഗ് ക്ലാസ് ആയ തൊഴിലാളികളുടെയും ആശയവിനിമയം പറയുന്ന ഡോക്യുമെൻററിയാണിത്. മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം ദ ‘നൈബേഴ്സ് വിന്ഡോയാണ്’. ഹോളിവുഡ് ചരിത്രം പറയുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്’ മികച്ച പ്രൊഡക്ഷൻ ഡിസൈൻ പുരസ്കാരം നേടി. ‘ലിറ്റിൽ വിമന്’ മികച്ച വസ്ത്രാലങ്കാരം പുരസ്കാരം ലഭിച്ചു.മികച്ച ചിത്രം കൂടാതെ മികച്ച സംവിധായകന്‍, തിരക്കഥ, വിദേശ ഭാഷ ചിത്രം എന്നിവയ്ക്കാണ് പാരസൈറ്റ് പുരസ്‌കാരം നേടിയത്. ബോന്‍ ജൂന്‍ ഹോ ആണ് ചിത്രം സംവിധാനം ചെയ്തത്. ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്‌കറില്‍ ഇത്ര മികച്ച നേട്ടം കൈവരിക്കുന്നത് ആദ്യമായാണ്