മുങ്ങോട് – വാഴപ്പണമൂലയിൽ റോഡും മുങ്ങോട് കുരിശ്ശടി മഞ്ചാടിറോഡും എംഎൽഎ നാടിന് സമർപ്പിച്ചു

ഒറ്റൂർ : ഒറ്റൂർ പഞ്ചായത്ത് പരിധിയിൽപെട്ട മുങ്ങോട് – വാഴപ്പണമൂലയിൽ റോഡും, കുരിശ്ശടി മഞ്ചാടി റോഡും ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ നാടിന് സമർപ്പിച്ചു. തീരദേശ വികസന ഫണ്ടിൽ നിന്നും 38.80 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മാണം പൂർത്തിയാക്കിയതാണ് റോഡ്. ഒരുനടവഴി പോലുമില്ലാതിരുന്ന പ്രദേശത്ത് ഗതാഗതയോഗ്യമായ ഒരു റോഡ് എന്നത് നാട്ടുകാരുടെ സ്വപ്നമായിരുന്നു. ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ എസ് ഷാജഹാൻ, സ്ഥിരം സമിതി അധ്യക്ഷന്മാർ, വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.