പച്ചക്കറി കൃഷിയുടെ സംസ്ഥാനതല നടീൽ ഉത്സവം ഉദ്‌ഘാടനം പള്ളിച്ചലിൽ

പള്ളിച്ചൽ : വിഷുവിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി സിപിഐ എമ്മും കേരള കർഷകസംഘവും ചേർന്ന്‌ നടത്തുന്ന പച്ചക്കറി കൃഷിയുടെ സംസ്ഥാനതല നടീൽ ഉത്സവം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. 20ന് വൈകിട്ട് 5ന്‌ നേമം പള്ളിച്ചൽ ഏലായിലാണ്‌ സംസ്ഥാനതല നടീൽ ഉത്സവം സംഘടിപ്പിക്കുന്നത്‌.

നടീൽ ഉത്സവം വിജയിപ്പിക്കുന്നതിന്‌ സംഘാടകസമിതി രൂപീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പുത്തൻകട വിജയൻ  ഉദ്ഘാടനം ചെയ്തു. ജി വസുന്ധരൻ അധ്യക്ഷനായി. കർഷകസംഘം ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം എം ബഷീർ, കല്ലിയൂർ ശ്രീധരൻ, ബാലരാമപുരം കബീർ എന്നിവർ സംസാരിച്ചു. കർഷകസംഘം നേമം ഏരിയ സെക്രട്ടറി ആർ പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. സംഘാടകസമിതി ഭാരവാഹികൾ: പാറക്കുഴി സുരേന്ദ്രൻ (ചെയർമാൻ), ആർ പ്രദീപ് കുമാർ (ജനറൽ കൺവീനർ).