57ആമത് പാലോട് കന്നുകാലിച്ചന്തയും കാർഷിക-കലാ സാംസ്കാരിക മേളയും ഫെബ്രുവരി 7 മുതൽ

പാലോട്: 57ആമത് പാലോട് കന്നുകാലിച്ചന്തയും കാർഷിക-കലാ സാംസ്കാരിക മേളയും ഫെബ്രുവരി 7 മുതൽ 16 വരെ നടക്കും. കുടി മാടുകൾ, പാണ്ടിമാടുകൾ, കിഴക്കൻ മാടുകൾ, തെലുങ്കാന പോത്തുകൾ, ബെല്ലാരി പോത്തുകുട്ടികൾ, ജെല്ലിക്കെട്ട് കാളകൾ മുതലായവ വില്പനയ്ക്കും പ്രദർശനത്തിനും എത്തിച്ചേരും. പത്ത് ദിവസവും കാളവണ്ടി യാത്രയും കണ്ടംപററി ആർട്ടിന്റെ അവതരണത്തിനായി മിനി ബിനാലെ ടി-റ്റൊന്റിയും സംഘടിപ്പിച്ചിട്ടുണ്ട്. മേളയുടെ വിളംബരമറിയിച്ച് 6ന് കടയ്ക്കൽ നിന്ന് പാലോട് ജംഗ്ഷൻ വരെ വനിതകളും പുരുഷന്മാരും പങ്കെടുക്കുന്ന മിനി മാരത്തോൺ നടക്കും. 7ന് രാവിലെ 57 വിദ്യാർത്ഥികൾക്ക് ദീപം കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് ടൂറിസം വാരാഘോഷം മന്ത്രി കടകംപളി സുരേന്ദ്രനും കലാമേള മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവിയും ഉദ്ഘാടനം ചെയ്യും. ശാസ്ത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് എൽ.പി.എസ്.സി ഡയറക്ടർ വി. നാരായണനെ ആദരിക്കും. 8ന് വൈകിട്ട് യുവജന സമ്മേളനത്തിൽ വി.കെ. പ്രശാന്ത് എം.എൽ.എ, എ.എ. റഹിം, എൻ.എസ്. നുസൂർ, കെ.പി. പ്രകാശ് ബാബു എന്നിവർ പങ്കെടുക്കും. രാത്രി 10 ന് കല്ലറ-പാങ്ങോട് സമരത്തിന്റെ ഡിജിറ്റൽ ആവിഷ്കാരം, 9 നു വൈകിട്ട് 5ന് മതസൗഹാർദ സമ്മേളനം. ഡോ.കെ. ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ബസേലിയോസ് കർദിനാൾ ക്ലിമിസ് കത്തോലിക്ക ബാവ ഉദ്‌ഘാടനം ചെയ്യും. പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, സ്വാമി സൂക്ഷ്മാനന്ദ എന്നിവർ പ്രഭാഷണം നടത്തും. രാത്രി 7ന് അമേച്വർ നാടകോത്സവം.10ന് വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനത്തിൽ ഡോ. ജോർജ് ഓണക്കൂർ, പിരപ്പൻകോട് മുരളി, നടൻ പി. ശ്രീകുമാർ, പെരുമ്പടവം ശ്രീധരൻ, ദേശമംഗലം രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും.11ന് ഉച്ചയ്ക്ക് 2ന് മൂന്നാമത് മലയോര കർഷക കോൺഗ്രസും 57 -മത് കർഷക ശ്രേഷ്ഠ അവാർഡ് ദാനവും കർഷകരെ ആദരിക്കലും മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് കളരിപ്പയറ്റ്. 12ന് വൈകിട്ട് 3ന് ഓലമെടയൽ, നാടൻ പാചക മത്സരങ്ങളും ബർഫി മത്സരവും. രാത്രി 8 ന് കെ.പി.എ.സിയുടെ നാടകം. 13 ന് വൈകിട്ട് 6.30ന് കാവ്യസന്ധ്യ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും.14 ന് രാവിലെ 10ന് മാദ്ധ്യമ സെമിനാർ പി.വി. മുരുകൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് ‘അമ്മയ്ക്കൊരുമ്മ’ സെൽഫി മത്സരം. രാത്രി 8 ന് ദ്രാവിഡ നടനം.16 ന് വൈകിട്ട് സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയാവും. രാത്രി10 ന് ഗാനമേള.