മേളയിലെ കഥപറയൽ: ഫരിഷ്‌തയ്ക്ക്‌ ഒന്നാംസ്ഥാനം

പാലോട് : 57-ാമത്‌ പാലോട്‌ കാർഷികമേളയോടനുബന്ധിച്ച്‌ സംഘടിപ്പിച്ച കഥപറയൽ മത്സരത്തിൽ കോഴിക്കോട്‌ രാമനാട്ടുകര സേവാമന്ദിർ പോസ്റ്റ്‌ ബേസിക്‌ എച്ച്‌എസ്‌എസിലെ ഒമ്പതാം ക്ലാസ്‌ വിദ്യാർത്ഥി എൻ എസ്‌ ഫരിഷ്‌തയ്ക്ക്‌ ഒന്നാം സ്ഥാനം. 3000 രൂപയും ഫലകവുമാണ്‌ സമ്മാനം.

ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റർ ഇൻ ചാർജ് എൻ എസ് സജിത്തിന്റെയും പി എസ് സ്മിജയുടെയും (എച്ച്.എസ്.എസ്.റ്റി, സേവാമന്ദിർ പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂൾ) മകളാണ്. യു.എസ്.എസ് ജേതാവായ ഫരിഷ്ത വിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്റ്റഡ് ചിൽഡ്രൻ എഡിറ്റർ ഇൻ ചാർജ് അംഗമാണ്.
വിതുര എംജെഎം സ്‌കൂളിലെ ഭദ്ര ആർ സന്തോഷ്‌ രണ്ടാംസ്ഥാനവും പെരിങ്ങമ്മല ഇക്‌ബാൽ എച്ച്‌എസ്‌എസിലെ സുഫിയ മൂന്നാംസ്ഥാനവും നേടി. മേളയുടെ ചരിത്രം കഥയാക്കി അവതരിപ്പിച്ച ഷാന ഫാത്തിമയ്ക്ക്‌ പ്രത്യേക സമ്മാനം ലഭിച്ചു.