പെരുമാതുറ അൽ ഫജർ പബ്ലിക് സ്കൂൾ വാർഷിക നിറവിൽ 

പെരുമാതുറ അൽ ഫജർ പബ്ലിക് സ്കൂളിന്റെ വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ എംപി അഡ്വ അടൂർ പ്രകാശ് നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ചിറയിൻകീഴ് ഏരിയാ പ്രസിഡന്റ് ജനാബ് കബീർ എം അദ്ധ്യക്ഷത വഹിച്ചു. സഞ്ചാരിയും എഴുത്തുകാരനുമായ അഷ്കർ കബീർ മുഖ്യപ്രഭാഷണം നടത്തി.അഴൂർ ഗ്രാമപഞ്ചായത്ത് അംഗം ഷൈജ നാസർ , ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് അംഗം നസീഹ സിയാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം ഹക്കീം സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ഷീബ ഐ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പി.റ്റി.എ പ്രസിഡന്റ് യാസ്മിൻ ഫാത്തിമ നന്ദി രേഖപ്പെടുത്തി.