ആറ്റിങ്ങൽ ടിബി ജംഗ്ഷന് സമീപം പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

ആറ്റിങ്ങൽ : ആറ്റിങ്ങൽ ടിബി ജംഗ്ഷന് സമീപം ബി.എസ്.എൻ.എൽ ഓഫീസിനടുത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായി പരാതി. ദിവസങ്ങളായി ഇവിടെ ഈ അവസ്ഥ തുടരുകയാണ്. കുടിവെള്ളം ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ വെള്ളം ഇങ്ങനെ പാഴാക്കുന്നത് തികച്ചും വിരോധാഭാസമാണ്. എന്നാൽ വിഷയം നിരവധി തവണ വാർഡ് കൗൺസിലറെ അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. വേനൽ ചൂടിൽ കുടിവെള്ളം കിട്ടാക്കനിയാകുമ്പോൾ വെള്ളം വെറുതെ റോഡിലൂടെ ഒഴുക്കിക്കളയുന്നത് ശരിയായ നിലപാട് അല്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.