പട്ടികജാതി ക്ഷേമസമിതി(പി.കെ.എസ്) പഠനക്യാമ്പ് സംഘടിപ്പിച്ചു

പട്ടികജാതി ക്ഷേമസമിതി മംഗലപുരം ഏര്യാകമ്മിറ്റി സംഘടിപ്പിച്ച പഠന ക്യാമ്പ് സി.പി.എം ഏര്യാ സെക്രട്ടറി മധുമുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു.തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ പട്ടികജാതി ക്ഷേമസമിതി ഏര്യാ പ്രസിഡന്റ് എസ്.മുകുന്ദൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എസ്.സുനിൽകുമാർ, ഏര്യാ സെക്രട്ടറി എം. ലെനിൻലാൽ, എ.അബദുൾസലാം, ബി.സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.വിവിധ വിഷയങ്ങളിൽ രാധാകൃഷ്ണൻ കുന്നുംപുറം, ബാബു കെ.പന്മന, എസ്.സുനിൽകുമാർ, ജില്ലസെക്രട്ടറി എം.പി. റസൽ എന്നിവർ സംസാരിച്ചു.