പ്രേംനസീർ ചലച്ചിത്രോത്സവം തുടങ്ങി

ഫോട്ടോ  : പ്രേംനസീർ ചലച്ചിത്രോത്സവം ഡെപ്യൂട്ടി സ്‌പീക്കർ വി ശശി  ഉദ്ഘാടനം ചെയ്യുന്നു
ചിറയിൻകീഴ്: ചിറയിൻകീഴ് പൗരാവലി സംഘടിപ്പിക്കുന്ന പ്രേംനസീർ സ്മൃതി സായാഹ്നം 2020 ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചരയ്ക്ക് ശാർക്കര മൈതാനിയിൽ നടക്കും. പ്രേംനസീർ പുരസ്കാരം പ്രശസ്ത സിനിമാ താരം നെടുമുടി വേണു ഏറ്റുവാങ്ങും. ഇതിൻ്റെ ഭാഗമായി പ്രേംനസീറിൻ്റെ പഴയകാല സൂപ്പർഹിറ്റ് സിനിമകൾ കോർത്തിണക്കിയുള്ള ചലച്ചിത്രോത്സവത്തിനു തുടക്കമായി. ശാർക്കര മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ സ്റ്റേജിൽ നടക്കുന്ന ചലച്ചിത്രോത്സവം ഫെബ്രുവരി മൂന്നിന് സമാപിക്കും. ഉദ്ഘാടന ദിവസം പ്രേംനസീർ അഭിനയിച്ച ‘അഗ്നിപുത്രി’ എന്ന സിനിമയാണ് പ്രദർശിപ്പിച്ചത്. സിനിമ കാണുവാൻ ശാർക്കര മൈതാനിയിൽ വൻ ജനക്കൂട്ടമായിരുന്നു.

ചലച്ചിത്രോത്സവത്തിൻ്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ് പീക്കർ വി ശശി നിർവ്വഹിച്ചു. ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റ് എസ് ഡീന അദ്ധ്യക്ഷയായി. ചിറയിൻകീഴ് പൗരാവലി ചെയർമാൻ ആർ സുഭാഷ്, ജനറൽ കൺവീനർ എസ് വി അനിലാൽ, പി മുരളി, ജി വേണുഗോപാലൻ നായർ, പി മണികണ്ഠൻ, പുതുക്കരി പ്രസന്നൻ, മനോജ് ബി ഇടമന, ജി വ്യാസൻ, കളിയിൽപ്പുര രാധാകൃഷ് ണൻ, ബാബു തുടങ്ങിയവർ സംസാരിച്ചു.