ആറ്റിങ്ങൽ ആർ.ടി ഓഫീസിൽ ബസ് ഉടമകൾ ഏറ്റുമുട്ടി : ഒരാൾക്ക് പരിക്ക്

ആറ്റിങ്ങൽ : സ്വകാര്യ ബസുകളുടെ സമയക്രമം പുനർനിർണയിക്കുന്നതിനായി ആർടി  ഓഫിസിൽ നടന്ന ചർച്ചയ്ക്ക് ശേഷം ഓഫിസിനുള്ളിൽ ബസുടമകൾ തമ്മിലടിച്ചു. സംഘർഷത്തിൽ ഒരാൾക്ക്. എസ്ആർ ബസുടമ വർക്കല മേൽവെട്ടൂർ കൊച്ചുവിള വീട്ടിൽ രതീഷിനാ(45) പരിക്കേറ്റത്.ഇയാളുടെ ചെറുവിരൽ സംഘർഷത്തിനിടെ ആരോ കടിച്ചുമുറിക്കുകയായിരുന്നു. രതീഷിനെ ചിറയിൻകീഴ് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. കടക്കാവൂർ– വർക്കല– മടത്തറ റൂട്ടിലോടുന്ന ബസുകളുടെ സമയക്രമം സംബന്ധിച്ച് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആർടിഒ യുടെ സാന്നിധ്യത്തിൽ നൂറോളം പേർ പങ്കെടുത്ത ചർച്ച നടത്തിയതിനു പിന്നാലെയാണ് സംഭവം. കടക്കാവൂർ– മടത്തറ റൂട്ടിലോടുന്ന മറ്റൊരു ബസിന്റെ ഉടമയും ജീവനക്കാരുമാണ് ആക്രമിച്ചതെന്നാണ് രതീഷിനൊപ്പമുണ്ടായിരുന്നവർ പറയുന്നത്. സംഭവം ആറ്റിങ്ങൽ പോലീസിൽ റിപ്പോർട്ട് ചെയ്തതായും ഓഫീസിൽ സംഘർഷമുണ്ടാക്കിയവർക്കെതിരേ ബുധനാഴ്ച രേഖാമൂലം പരാതി നൽകുമെന്നും ആർ.ടി.ഒ.അറിയിച്ചു