സ്നേഹവും കാരുണ്യവും മനുഷ്യത്വത്തിന്‌ പകരം വയ്ക്കാനില്ലാത്ത ഘടകം : ‘സമത്വം’ പ്രദർശനത്തിനെത്തുന്നു

സ്വദേശിയെന്നും പരദേശിയെന്നും സമൂഹത്തിൽ ഉയരുന്ന വാദകോലാഹലങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും മനുഷ്യത്വത്തിന്‌ പകരം വയ്ക്കാനില്ലാത്ത ഘടകങ്ങളാണെന്നും സ്‌പർദ്ദ വളർത്തുന്ന മതമൗലിക വാദം ജനാധിപത്യ സംസ്കാരത്തിൽ കളങ്കമാണെന്നും പ്രേക്ഷകരെ ഉദ്ബോദിപ്പിക്കുന്ന ഒരു കൊച്ചു സിനിമയാണ് വേവ് ലെങ്തു ക്രീയേഷൻസ് നിർമ്മിച്ച് എഴുത്തുകാരിയും ഹയർ സെക്കണ്ടറി അദ്ധ്യാപികയുമായ ലൈലാ ബീവി മങ്കൊമ്പ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ‘സമത്വം ‘ എന്ന ഹ്രസ്വചിത്രം. നിരവധി ഹ്രസ്വ ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച അജി ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവൻ ഇമേജസ് ഛായാഗ്രഹണം നിർവഹിക്കുന്നു . പശ്ചാത്തലസംഗീതം ഹരീഷ് മണി . പരസ്യകല ഷിനു അനന്തൻ , എഡിറ്റിംഗ് അഭി മംഗലത്ത് , കലാസംവിധാനം രവി മോഹനൻ സഹസംവിധാനം എ .കെ നൗഷാദ്
പി .ആർ .ഓ അജയ് തുണ്ടത്തിൽ . ഗോപീകൃഷ്‌ണൻ , പ്രദീപ് രാജ് , ശ്യാമള , ഗോപി ചന്ദ്‌ ടി .അനി , എം .ജി സുനിൽ, പ്രദീപ് വാസുദേവ് , എ .കെ നൗഷാദ് , അനിൽ വെന്നിയോട് , രമ്യ , തൃദീപ് വിനോദ് , ഹരി , ബിനു എന്നിവർ അഭിനയിക്കുന്നു . സമത്വത്തിന്റെ ആദ്യ പ്രദർശനം 2020 ഫെബ്രുവരി 22 ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് നടക്കുന്നു .വി .കെ പ്രശാന്ത് എം .എൽ .എ, കെ ടി ഡി സി ചെയർമാൻ എം വിജയകുമാർ, മനുഷ്യാവകാശ പ്രവർത്തകൻ ഉബൈസ്, ഗ്രന്‌ഥ ശാല സംഘം പ്രവർത്തകൻ ചന്ദ്രബോസ്, ഫ്രാറ്റ് പ്രസിഡന്റ് പട്ടം ശശിധരൻ നായർ , തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്നു .