സൗദിയിൽ കുടുങ്ങിയ വലിയവേളി സ്വദേശി എൻആർഐ സെൽ ഇടപെടലിലൂടെ നാട്ടിലെത്തി.

തിരുവനന്തപുരം : സൗദിയിൽ കുടുങ്ങിയ തിരുവനന്തപുരം വലിയവേളി സ്വദേശിയെ ബിജെപി എൻ ആർ ഐ സെൽ ഇടപെടലിൽ നാട്ടിലെത്തിച്ചു. സ്‌പോൺസറുടെ ചതിയിൽ പെട്ട് മാസങ്ങളോളം നിയമവിരുദ്ധമായി സൗദിയിൽ തങ്ങേണ്ടിവന്ന യുവാവിനാണ്‌ സഹായഹസ്തവുമായി എൻ ആർ ഐ സെൽ രംഗത്തെത്തിയത്.

കൃത്യമായ ജോലിയോ ശമ്പളമോ നൽകാതെ സ്‌പോൺസറുടെ ഭീഷണിയിലും നിയമക്കുരുക്കിലും പെട്ട് കഴിഞിരുന്ന ബിജു ജോസഫ് മാസങ്ങളായി നാട്ടിലേക്ക് മടങ്ങുവാനുള്ള തുടർ നടപടികൾ എങ്ങനെയാണെന്ന് അറിയാതെ ബുദ്ധിമുട്ടിലായിരുന്നു. തൊഴിൽ വിസയും ഇക്ഖാമയും കാലയളവ് കഴിഞ്ഞതിനാൽ പുറത്തിറങ്ങുവാനോ തുടർനടപടികൾ സ്വീകരിക്കുവാനോ കഴിയാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം.

തുടർന്നാണ് ദുരിതത്തിൽ കഴിയുന്ന തിരുവനന്തപുരം വലിയവേളി തൈവിളാകം സ്വദേശിയായ ബിജു ജോസഫിനെകുറിച്ച്‌ അദ്ദേഹത്തിന്റെ സുഹൃത്ത് സെൽ ഷാർജ പ്രവർത്തക സമിതി അംഗമായ അഞ്ചുതെങ്ങ് സജനെ വിവരമറിയിക്കുന്നത്. തുടർന്ന് സെൽ കൺവീനർമാരായ വേണു ചാത്തൂറിന്റെയും പുഷ്പരാജ് ആതവനാട്, കീഴാറ്റിങ്ങൾ വിനോദ്, ജിമ്മി ഹരിദാസ് വർക്കല എന്നിവരുടെ ഇടപെടലിലൂടെ വിഷയം ബിജെപി എൻ ആർ ഐ സെൽ സംസ്ഥാന കൺവീനർ ഹരികുമാറിന്റെ ശ്രദ്ധയിലെത്തിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ എൻആർഐ സെൽ സൗദി ഘടകത്തിൽനിന്നും പ്രസാദ് കോട്ടയം ഈ വിഷയത്തിൽ ഇടപെടുകയും 2 ദിവസങ്ങൾക്കുള്ളിൽ ക്യാൻസലേഷൻ നടപടികൾ പൂർത്തിയാക്കി നൽകുകയുമായിരുന്നു. ബിജു ജോസഫ്ന്റെ നിലവിലെ സാഹചര്യത്തിൽ സ്വന്തമായി ടിക്കറ്റെടുത്തു മടങ്ങുന്നത് ബുദ്ധിമുട്ടാണെന്ന് നേതൃത്വത്തെ അറിയിച്ചതിനെ തുടർന്ന് ടിക്കറ്റ് ചിലവുകളും സെൽ പ്രവർത്തക സമിതി അംഗങ്ങളായ സുരേഷ് പാലക്കാടിന്റെയും സുമേഷ് പാലക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഏറ്റെടുത്താണ് ബിജു ജോസഫിനെ നാട്ടിലെത്തിച്ചിരിക്കുന്നത്.

മത്സ്യതൊഴിലാളി കുടുംബാംഗമായ ബിജു വിന് നാലും ഒരന്നും വയസ്സുകൾ പ്രായമുള്ള രണ്ട് കുട്ടികളാണുള്ളത്.