പഠിച്ച സ്കൂളിന് സൗണ്ട് സിസ്റ്റം നൽകി പൂർവ്വ വിദ്യാർത്ഥി

വിതുര: പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ തേവൻപാറ എസ്.എച്ച്.എൽ.പി സ്കൂളിൽ സൗണ്ട് സിസ്റ്റം വാങ്ങി നൽകി പൂർവ്വ വിദ്യാർത്ഥിയുടെ മാതൃക. തൊളിക്കോട് ദിയാനാ മൻസിൽ ജസീം മീരാ സാഹിബ് ആണ് സൗണ്ട് സിസ്റ്റം വാങ്ങി നൽകിയത്.

തേവൻപാറ എസ്.എച്ച്.എൽ.പി സ്കൂളിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വച്ചു മകൾ ദിയാന സ്കൂൾ ഹെഡ്മിസ്ട്രസ് സൂസി ടീച്ചറിന് സിസ്റ്റം കൈമാറി.
ചടങ്ങിൽ നെയ്യാറ്റിൻകര രൂപത കോപ്രറ്റീവ് മാനേജർ ഫാദർ ജോസഫ് അനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.എസ് ഹാഷിം, അഷ്ക്കർ തൊളിക്കോട്, സ്കൂൾ ലോക്കൽ മാനേജർ ഫാദർ ഫ്രാൻസിസ് സേവ്യർ, കെഎൻ അൻസർ,ഫസിൽ ഹഖ്,സാബു തേവൻപാറ, വൈ.എം സിദ്ധിഖ് തുടങ്ങിയവർ സന്നിഹിതരായിരുന്നു