കിളികൾക്ക് സ്കൂൾ പരിസരത്ത് തണ്ണീർക്കുടങ്ങളുമായി വിദ്യാർത്ഥികൾ

പോത്തൻകോട് :വേനൽ ശക്തമായതോടെ വെള്ളം കിട്ടാതെ ദുരിതത്തിലായ കിളികൾക്കും ശലഭങ്ങൾക്കും  സാന്ത്വനവുമായി ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ.
സ്കൂൾ പരിസരത്ത്‌ വിവിധയിടങ്ങളിൽ തണ്ണീർക്കുടങ്ങൾ സ്ഥാപിച്ചാണ് കുട്ടികൾ മാതൃകയായത്. മൺപാത്രങ്ങളിൽ വെള്ളം നിറച്ചാണ് തണ്ണീർക്കുടങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളിൽ പരിസ്ഥിതിസ്നേഹം, സഹജീവികളോട്‌ കാരുണ്യം തുടങ്ങിയവ വളർത്തുന്നതിനുവേണ്ടിയാണ് ഇത്തരം പ്രവർത്ത നങ്ങൾ സ്കൂളിൽ നടപ്പാക്കുന്നത്. അധ്യാപിക ബിന്ദു നന്ദന നേതൃത്വം നൽകി.