സ്കൂളിൽ വെച്ച് വാട്ടർ ബോട്ടിൽ തറയിൽ വീണതിന് മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദനം : ചോദ്യം ചെയ്ത അമ്മയോട് ‘ഇറങ്ങി പോടീന്ന് ‘….

പെരിങ്ങമ്മല : പെരിങ്ങമ്മമ്മല ഗവ: യു.പി.എസ്സിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി സൽമാൻ ഫാരീസ് എന്ന വിദ്യാർത്ഥിയെ ഈ സ്ക്കൂളിലെ ഹെഡ്മാസ്റ്റർ ക്രൂരമായി മർദിച്ചെന്ന് പരാതി. വാട്ടർ ബോട്ടിൽ വെള്ളം തറയിൽ വീണതാണ് കാരണമെന്നും കുട്ടിയുടെ മാതാവ് പറയുന്നു. ദേഹമാസകലം അടിയേറ്റ കുട്ടിയെ പാലോട് സി.എച്ച്.സിയിൽ അഡ്മിറ്റാക്കി. കുട്ടിയെ അകാരണമായി അടിച്ചത് അന്വേഷിക്കാനെത്തിയ രക്ഷകർത്താവ് നജീമയെ സ്കൂളിലെ മറ്റൊരു അദ്ധ്യാപകൻ ‘നീ ഇറങ്ങിപ്പോടി നിനക്ക് സ്കൂളിലെന്ത് കാര്യമെന്ന്’ ചോദിച്ച് അധിക്ഷേപിച്ച് എന്നും മാതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു . കൂടാതെ മറ്റ് അദ്ധ്യാപകരെല്ലാം കൂടി രക്ഷകർത്താവിനെ ഭീഷണിപ്പെടുത്തി അയച്ചെന്നും പറയുന്നു. തുടർന്ന് രക്ഷകർത്താവ് പാലോട് പോലിസിൽ പരാതി നൽകി.