ദന്ത സംരക്ഷണത്തിന് മുതൽക്കൂട്ടായി ചാത്തൻപാറ ജംഗ്ഷനിൽ ഷിഫാ മൾട്ടി സ്പെഷ്യാലിറ്റി ദന്തൽ ക്ലിനിക്ക് & പീഡിയാട്രിക് സെന്റർ പ്രവർത്തനം ആരംഭിച്ചു

ആറ്റിങ്ങൽ : വൻനഗരങ്ങളിലെ ആശുപത്രികളിൽ ലഭ്യമായിരുന്ന ദന്തരോഗ സംബന്ധമായ എല്ലാ ചികിത്സകളും ആധുനിക ഉപകരണങ്ങളുടെയും വിദഗ്ധ ഡോക്ടർമാരുടെയും സേവനത്തോടെ ലഭ്യമാക്കാൻ ഷിഫാ മൾട്ടി സ്പെഷ്യാലിറ്റി ദന്തൽ ക്ലിനിക്ക് & പീഡിയാട്രിക് സെന്റർ ചാത്തൻപാറ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. പീഡിയാട്രിക് സെന്റർ ഉദ്ഘാടനം അഡ്വ. ബി സത്യൻ എംഎൽഎയും അഡ്വ വി ജോയ് എംഎൽഎ ദന്തൽ ക്ലിനിക് ഉദ്ഘാടനവും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പിജെ നഹാസ്,  മണമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുരേഷ് കുമാർ തുടങ്ങിയവർ ഉദ്‌ഘാടന പരിപാടിയിൽ പങ്കെടുത്തു.

ദന്തൽ ട്രീറ്റ്മെൻറ് ഒരു രോഗചികിത്സ എന്നതിലുപരി ഒരു കോസ്മെറ്റിക് ട്രീറ്റ്മെൻറ് ആയി മാറി വരികയാണ്. അത്തരം ട്രീറ്റ്മെന്റിനുള്ള  ആധുനിക ഉപകരണങ്ങളും ഡോക്ടർമാരുടെ സേവനവും ഷിഫാ മൾട്ടി സ്പെഷ്യാലിറ്റി ദന്തൽ ആശുപത്രിയിൽ ലഭ്യമാണ്. ശിശുരോഗ വിദഗ്ധരുടെ സേവനവും ഇവിടത്തെ പ്രത്യേകതയാണ്. നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ദന്തൽ ക്ലിനിക്ക് & പീഡിയാട്രിക് സെന്ററാണ് ഷിഫാ ദന്താശുപത്രി.

നിരതെറ്റിയതും ഉന്തിയതുമായ പല്ലുകൾ നേരെയാക്കി സ്‌മയിൽ ഡിസൈനിങ്ങോടുകൂടി സൗന്ദര്യം വർദ്ധിപ്പിക്കുന്ന ഫിക്സഡ് ഓർത്തോഡോന്റിക് ട്രീറ്റ്മെൻറ്, പല്ല് എടുക്കാനുള്ള സൗകര്യം,  വേദനയുള്ള പല്ലുകൾ എടുത്തു മാറ്റാതെ അണു വിമുക്തമാക്കുന്ന റൂട്ട് കനാൽ ട്രീറ്റ്മെൻറ്,  മുഖത്തെ പരിക്കേറ്റ അതിഥികൾക്കുള്ള മാക്സിലോ ഫേഷ്യൽ സർജറി, പല്ലു നഷ്ടപ്പെട്ടവർക്ക് സ്ഥിരമായി പല്ലു ഉറപ്പിക്കുന്ന നൂതന ചികിത്സാ രീതികളായ ഇമ്പ്ലാൻറ്, ക്രൗൺ ആൻഡ് ബ്രിഡ്ജ്, റിമൂവബിൾ പാർഷ്യൽ ഡെഞ്ചുവർ ട്രീറ്റ്മെൻറ്, പല്ലിൻറെ അതേ നിറത്തിലുള്ള വസ്തു ഉപയോഗിച്ച് പല്ലിൻറെ പോട് അല്ലെങ്കിൽ വിടവ് എന്നിവ അടയ്ക്കാനുള്ള സൗകര്യം, പല്ല് ക്ലീൻ ചെയ്യുന്നതിനുള്ള അൾട്രാസോണിക് സ്കെയിലിംഗ് സൗകര്യം,  നിറംമങ്ങിയ പല്ലുകൾ വെണ്മയുള്ളതാക്കുന്ന റ്റീത്ത്  വൈറ്റ്നിങ് ട്രീറ്റ്മെൻറ്,  വായിലെ ദുർഗന്ധം,  പല്ല് പുളിപ്പ്, മോണവീക്കം തുടങ്ങിയവയ്ക്കുള്ള ചികിത്സ വായിലെ ക്യാൻസർ കണ്ടു പിടിക്കാനുള്ള സൗകര്യം,  പ്രമേഹരോഗികളുടെ ദന്തപരിചരണം,  കുട്ടികൾക്ക് അതാതു പ്രായത്തിൽ ചെയ്യേണ്ട ദന്തസംരക്ഷണ ചികിത്സകൾ, കുട്ടികളിൽ കണ്ടുവരുന്ന വിരൽ കുടി എന്നിവയ്ക്കുള്ള ചികിത്സ,  ജന്മനായുള്ള വൈകല്യങ്ങളായ മുച്ചിറി,  മുച്ചുണ്ട് എന്നിവ മാറ്റുവാനുള്ള ചികിത്സ എന്നിവ ഷിഫാ മൾട്ടി സ്പെഷ്യാലിറ്റി ദന്തൽ ക്ലിനിക്ക് ആൻഡ് പീഡിയാട്രിക് സെന്ററിൽ ലഭ്യമാണ്.

പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ റസിൻ നാസറുള്ള (എംബിബിഎസ് എംഡി)യുടെ സേവനം എല്ലാദിവസവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് : 9947994399