കിളിമാനൂർ സ്വദേശിനിക്ക് സൂര്യാതപമേറ്റു

കിളിമാനൂർ: കിളിമാനൂർ സ്വദേശിനിക്ക് സൂര്യാതപമേറ്റു. കിളിമാനൂർ ഇരട്ടച്ചിറ ഉജ്ജയിനിയിൽ ജിഷ (32)ക്കാണ് കഴിഞ്ഞ ദിവസം കഴുത്തിൽ പൊള്ളലേറ്റത്. വെഞ്ഞാറമ്മൂട്ടിലുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ജിഷ. വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസ് ഇറങ്ങിയ ശേഷം ജോലിസ്ഥലത്തേക്ക് നടന്നു പോകവെയാണ് കഴുത്തിൽ സൂര്യാതപമേറ്റത്.

കഴുത്തിൽ ഏതോ ജീവി കടിച്ചുവെന്നാണ് ആദ്യം കരുതിയത്. തുടർന്ന് കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴാണ് സൂര്യാതപമാണെന്ന് അറിയുന്നത്