തട്ടത്തുമല സ്കൂളിൽ ഹരിത ഉച്ചകോടി നടന്നു

തട്ടത്തുമല : തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹരിത കർമ്മ സേനയുടെയും ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനവും, പ്രതിഭകളെ ആദരിക്കലും, ഹരിത ഉച്ചകോടിയും കഴിഞ്ഞ ദിവസം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഹരിത മിഷൻ വൈസ് ചെയർപേഴ്സൺ ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് പി. ലാലി അദ്ധ്യക്ഷയായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം ബാബുക്കുട്ടൻ, വാർഡംഗം ജി.എൽ. അജീഷ്, പി.ടി.എ പ്രസിഡന്റ് യഹിയ, ഹെഡ്മിസ്ട്രസ് ലക്കി എന്നിവർ പങ്കെടുത്തു.