മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

കല്ലറ : മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി . തിരുവനന്തപുരം കല്ലറയിൽ മീരയും മകൾ ഋഷിക രാഹുലുമാണ് മരണപ്പെട്ടത് . മീരയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത് . കുടുംബ വഴക്കാണ് ആത്മഹത്യക്കു പിന്നിലെന്നാണ് സമീപ വാസികൾ പറയുന്നത് . പ്രദേശവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവം നടന്ന വീട്ടിൽ എത്തി . കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല .