തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിക്കാത്തതിൽ ബിജെപിയുടെ പ്രതിഷേധം

മംഗലപുരം : മംഗലപുരം, തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റേയും, വൈറോളജി ലാബിന്റെയും കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി ചിറയിൽകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. വൈറസ് രോഗം ബാധിച്ച് നിരവധി ജീവനുകൾ നഷ്ടപ്പെടുന്ന ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഉപകാരപ്പെടുന്ന ഈ സ്ഥാപനം ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് അദ്ധ്യക്ഷത വഹിച്ച നിയോജക മണ്ഡലം പ്രസിഡന്റ് ജി.സാബു ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ പി.പി വാവ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മണ്ഡലം നേതാക്കളായ എൻഎസ് സജു, ഭുവനേന്ദ്രൻ നായർ, അയിലം അജി, വിജയകുമാരൻ നായർ, സി സുഗുണൻ, ദീപസുരേഷ് ,കീർത്തി സൈജു , മംഗലപുരം പഞ്ചായത്ത് സമിതി പ്രസിഡന്റ് കൂടവൂർ വിജയൻ, ജനറൽ സെക്രട്ടറി ഉദയകുമാർ എന്നിവർ പങ്കെടുത്തു.