വക്കം ഗണപതിപ്പുര പുരുഷ സ്വയം സഹായ സംഘത്തിൻ്റെ വാർഷികാഘോഷം

വക്കം : വക്കം ഗണപതിപ്പുര പുരുഷ സ്വയം സഹായ സംഘത്തിൻ്റെ പന്ത്രണ്ടാമത് വാർഷികാഘോഷവും മുതിർന്ന പൗരന്മാരെ ആദരിക്കലും നടന്നു. രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻ്റിൽ സബ്രജിസ്ട്രാറും, വക്കം പഞ്ചായത്തംഗവുമായിരുന്ന പി ജനാർദ്ദനനെ ആദരിച്ചു. ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ് തു. യോഗത്തിൽ വക്കം കായലോരം റിസോർട്ടിൽ സംഘം പ്രസിഡൻ്റ് അൻസാരിയുടെ അദ്ധ്യക്ഷനായി. സെക്രട്ടറി എൻ എസ് ചന്ദ്രൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. പൊതുസ്ഥലങ്ങളിൽ ശുചീകരണത്തിന് മുൻതൂക്കം നൽകി. ഭാരവാഹികളായി കെ പി അശോകൻ (പ്രസിഡൻ്റ്), പി ജനാർദ്ദനൻ (വൈസ് പ്രസിഡൻ്റ്), എൻ എസ് ചന്ദ്രൻ (സെക്രട്ടറി), ബി കെ സുരേഷ് ചന്ദ്രബാബു, കെ പി ശശി (ജോയിൻ്റ് സെക്രട്ടറിമാർ), ചന്ദ്രബാബു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.