വക്കത്ത് ഗുരുമന്ദിരം – മൂന്നാലുംമൂട് റോഡ് നാടിന് സമർപ്പിച്ചു

വക്കം : വക്കം ഗ്രാമപഞ്ചായത്തിലെ ഗുരുമന്ദിരം – മൂന്നാലുംമൂട് റോഡ് നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. കഴിഞ്ഞ പ്രളയത്തിൽ തകർന്നുപോയ ഗുരുമന്ദിരം – മൂന്നാലുംമൂട് റോഡ് തീരദേശവികസനഫണ്ടിൽ നിന്നും 42 ലക്ഷം ചിലവഴിച്ചാണ് നിർമ്മാണം നടത്തിയത്. ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ റോഡ് ഉദ്ഘാടനം ചെയ്തു. വക്കം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് വേണുജി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നൗഷാദ്, ജനപ്രതിനിധികൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.