വക്കം സ്കൂളിൽ നന്മ 1988ന്റെ നേതൃത്വത്തിൽ ‘വിജയത്തിലേക്കുള്ള ശരിയായ സമീപനം ‘ സംഘടിപ്പിച്ചു

വക്കം : വക്കം ഗവ. വൊക്കേഷണല്‍ & ഹയര്‍സെക്കന്‍ററി സ്കൂളിലെ 1988 എസ്എസ്എൽസി ബാച്ചിന്‍റെ സൗഹൃദ കൂട്ടായ്മയായ നന്മയുടെ ആഭിമുഖ്യത്തില്‍ സ്കൂളിലെ എസ്എസ്എൽസി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കുമായി ബോധവല്‍കരണ ക്ലാസ്സ് നടത്തി. ‘വിജയത്തിലേക്കുള്ള ശരിയായ സമീപനം ‘ എന്ന വിഷയത്തെ കുറിച്ച് മെന്‍ഡര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലീഡര്‍ഷിപ്പ് ഡെവലപ്മെന്‍റ് ഡയറക്ടര്‍ അജിത്കുമാര്‍ രാമസ്വാമിയാണ് ക്ലാസ്സ് നയിച്ചു.

പൊതുപരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുന്നതിന് വിദ്യാര്‍ത്ഥികള്‍ക്കും, കുട്ടികളെ ശരിയായ രീതിയില്‍ പരീക്ഷയ്ക്ക് തയ്യാറാക്കുന്നതിന് രക്ഷാകര്‍ത്താക്കള്‍ക്കും വളരെയേറെ പ്രയോജനകരമായിരുന്നു ക്ലാസ്സ് എന്ന് രക്ഷാകര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. നന്മ എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി വക്കം സ്കൂളിലെ പാഠ്യ പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി പരിപാടികള്‍ സ്കൂള്‍ അധികൃതരുമായും സ്കൂള്‍ പി.ടി.എയുമായും സഹകരിച്ച് നടപ്പിലാക്കി വരുന്നു.