നാവായിക്കുളം 28ആം മൈലിന് സമീപം കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

നാവായിക്കുളം: ദേശീയപാതയിൽ നാവായിക്കുളം 28-ാം മയിലിനു സമീപം കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എറണാകുളം, കടവന്ത്ര സൗപർണികയിൽ നന്ദകുമാർ (70) ആണ് മരിച്ചത്. റിട്ട. ജോയിൻ്റ് ആർ.ടി, ഒയാണ് നന്ദകുമാർ.

അപകടത്തിൽ മരിച്ച നന്ദകുമാർ

വൈകുന്നേരം നാലുമണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന നന്ദകുമാർ സഞ്ചരിച്ചിരുന്ന മാരുതി കാറും എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ നന്ദകുമാറിനെ പരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.