ഇരുവൃക്കകളും തകരാറിലായ അയിലം സ്വദേശി അഖിലിന് അമ്മ വൃക്ക നൽകാൻ തയ്യാറാണ്, പക്ഷെ സുമനസ്സുകൾ കനിയണം !

ആറ്റിങ്ങൽ:  ഇരുവൃക്കകളും തകരാറിലായ അയിലം സ്വദേശി അഖിലിന് അമ്മ വൃക്ക നൽകാൻ തയ്യാറാണ്, പക്ഷെ സുമനസ്സുകൾ കനിയണം. അയിലം വാസുദേവപുരം സ്വദേശിയായ ചരുവിള പുത്തൻവീട്ടിൽ  അനിക്കുട്ടന്റെ മകൻ അഖിൽ (28)ലാണ് ചികിത്സാ സഹായം തേടുന്നത്. ഏഴാം വയസ് മുതൽ ഷുഗർ പേഷ്യന്റ് ആണ്. ഇപ്പോൾ ഇരുവൃക്കകളും തകരാറിലായി ദുരിതത്തിൽ കഴിയുകയാണ്. അഖിലിന്റെ അമ്മ ഗീത കിഡ്നി കൊടുക്കാൻ തയ്യാറാണ്. അതിന് വേണ്ട പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ യുവാവിന് വൃക്ക മാറ്റിവക്കുന്നതിനും പാൻക്രിയാസ് സർജറിക്കും കൂടി ലക്ഷക്കണക്കിന് രൂപ ആവശ്യമായി വരും. വളരെ നിർദ്ധന കുടുംബത്തിൽ പെട്ട ഈ യുവാവിന്റെ ചികിത്സക്ക് ആവശ്യമായ തുക ലഭിക്കുന്നതിന് ഉദാരമനസ്കരുടെ കനിവും കാത്തു കഴിയുകയാണ്.

മീനപ്പൂരം 2020ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അയിലം സ്വദേശികൾ പിരിച്ച മുഴുവൻ തുകയും,  നടത്താൻ തീരുമാനിച്ചിരുന്ന പരിപാടികൾക്ക് നൽകിയിരുന്ന മുൻകൂർ തുകയും അഖിലിന്റെ ചികിത്സാ ചിലവിലേക്ക് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

ഫോൺ നമ്പർ :
9605 67 20 62
(അനിക്കുട്ടൻ )

GEETHA. K
Account Number:
078001000018074
IFSC : IOBA0000780
Indian Overseas Bank
Anooppara Branch(0780)