ആര്യനാട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു

ആര്യനാട്: ആര്യനാട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു.തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക ജീവനക്കാരൻ പറണ്ടോട് കീഴ്പാലൂർ അപ്പുപാറ മനോജ് ഭവനിൽ മനോജ്(31)ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ പത്തോടെ വീടിന് സമീപത്തെ പശുഫാമിൽ വെള്ളം എടുക്കുന്നതിനായി മോട്ടോർ റിപ്പയറിങ് നടത്തുന്നതിനിടെയായിരുന്നു അപകടം. ഉടൻ ആര്യനാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഭാര്യ:അഥിനി.