Search
Close this search box.

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ വ്യവസായ സംരഭകത്വ പരിശീലനം

eiK3SYD12124

ആറ്റിങ്ങൽ : ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ. എന്റർപ്രിണർഷിപ്പ് ഡവലപ്മെന്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മൈക്രോ സ്മാൾ ആന്റ് മീഡിയം എന്റർപ്രൈസസിന്റെ സഹകരണത്തോടെ കുട്ടികൾക്കായി വ്യവസായ സംരഭം തുടങ്ങുന്നതിനാവശ്യമായ മാർഗ്ഗ നിർദ്ദേശ പരിശീലന ക്ലാസ്സുകൾ നൽകി. പരിശീലന പദ്ധതി വൈസ് പ്രിൻസിപ്പൽ ഡി.ശോഭന ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ സി.വി. അജയഘോഷ്, സുരേഷ് കുമാർ.ആർ, സ്റ്റാഫ് സെക്രട്ടറി സാജിദ്, ഇ.ഡി. ക്ലബ്ബ് കോഡിനേറ്റർ ശംഭു, മുൻ കോഡിനേറ്റർ എൻ.ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർമാരായ ഹരിഹരൻ, സൂര്യ എന്നിവരും എം.എസ്.എം.ഇ. ടെക്നോളജി ഡവലപ്മെന്റ് സെന്റർ ഫീൽഡ് ഓഫീസർമാരായ ഡി.വിജയ്, ഭൂപതി ശ്രീരാം എന്നിവരും പരിശീലനത്തിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!