ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ്സുകൾ അണുവിമുക്തമാക്കി ഡിവൈഎഫ്ഐ, ആശങ്കയില്ലാതെ യാത്ര ചെയ്യാം

ആറ്റിങ്ങൽ : കോവിഡ്-19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസുകൾ അണുവിമുക്തമാക്കി. കൊറോണ വ്യാപനം തടയാനും യാത്രക്കാരുടെ ആശങ്ക അകറ്റാനുമാണ് ബസ്സുകൾ ശുചീകരിച്ചത്. ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി വിഷ്ണു ചന്ദ്രൻ, ഡിവൈഎഫ്ഐ വെസ്റ്റ് മേഖല സെക്രട്ടറി സുഖിൽ, ഈസ്റ്റ് മേഖല സെക്രട്ടറി അനസ്, ബ്ലോക്ക്‌ കമ്മിറ്റി അംഗം സംഗീത്, എന്നിവർ നേതൃത്വം നൽകി.