ആറ്റിങ്ങൽ മുത്തൂറ്റ് ഓഫീസിലേക്ക് സിഐടിയു പ്രവർത്തകർ മാർച്ച്‌ നടത്തി.

ആറ്റിങ്ങൽ : ആറ്റിങ്ങൽ മുത്തൂറ്റ് ഓഫീസിലേക്ക് സിഐടിയു (സമരസഹായസമിതി) പ്രവർത്തകർ മാർച്ച്‌ നടത്തി. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് മുത്തൂറ്റ് ഓഫീസിലേക്ക് മാർച്ച്‌ നടത്തിയത്. മുത്തൂറ്റ് മാനേജ്മെന്റിന്റെ ധിക്കാരവും, തൊഴിലാളി വിരുദ്ധനിലപാടും മാറ്റിയില്ലെങ്കിൽ ആറ്റിങ്ങലിൽ മുത്തൂറ്റ് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കില്ലെന്ന് മാർച്ച്‌ ഉദ്ഘാടനം ചെയ്‌തുകൊണ്ട് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ആർ.രാമു പറഞ്ഞു. സമരസമിതി ചെയർമാൻ ബി രാജീവ്‌ അധ്യക്ഷത വഹിച്ചു. സിഐടിയു ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം എം. മുരളി, സിപിഐഎം ഏര്യാ കമ്മിറ്റി അംഗം ആർ.രാജു, സി.ജി. വിഷ്ണു ചന്ദ്രൻ, ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർപേഴ്സൻ ആർ.എസ് രേഖ, പികെഎസ് ഏര്യാ സെക്രട്ടറി സന്തോഷ്‌ എന്നിവർ സംസാരിച്ചു.