അയിരൂർ ഗവ യു.പി സ്കൂളിൽ നിർമ്മിച്ച മിനി ആഡിറ്റോറിയവും നവീകരിച്ച സ്റ്റേജും സമർപ്പിച്ചു

ഇലകമൺ: ഇലകമൺ ഗ്രാമപഞ്ചായത്ത് അയിരൂർ ഗവ യു. പി സ്കൂളിൽ നിർമ്മിച്ച മിനി ആഡിറ്റോറിയത്തിന്റെയും നവീകരിച്ച സ്റ്റേജിന്റെയും സമർപ്പണം ഇന്ന് വൈകുന്നേരം അഡ്വ വി ജോയി എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് വി.സുമംഗല അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ അഡ്വ ബി.എസ് ജോസ്‌, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുമിത്ര , ബ്ലോക്ക് മെമ്പർ കെ.ജി ബെന്നി , പി.ടി.എ പ്രസിഡന്റ് റ്റി.അജയകുമാർ , ഹെഡ്മിസ്ട്രസ് എസ് . രാജി തുടങ്ങിയവർ പങ്കെടുത്തു.