അയിരൂർ ഗവ യു.പി സ്കൂളിൽ നിർമ്മിച്ച മിനി ആഡിറ്റോറിയത്തിന്റെയും നവീകരിച്ച സ്റ്റേജിന്റെയും ഉദ്ഘാടനം നാളെ

ഇലകമൺ: ഇലകമൺ ഗ്രാമപഞ്ചായത്ത് അയിരൂർ ഗവ യു. പി സ്കൂളിൽ നിർമ്മിച്ച മിനി ആഡിറ്റോറിയത്തിന്റെയും നവീകരിച്ച സ്റ്റേജിന്റെയും സമർപ്പണം 2020 മാർച്ച് 6 ന് വൈകുന്നേരം 3 മണിക്ക് അഡ്വ വി ജോയി എം.എൽ.എ നിർവ്വഹിക്കും. ചടങ്ങിൽ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് വി.സുമംഗല അദ്ധ്യക്ഷത വഹിക്കും . ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത് , ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുമിത്ര , ബ്ലോക്ക് മെമ്പർ കെ.ജി ബെന്നി , പി.ടി.എ പ്രസിഡന്റ് റ്റി.അജയകുമാർ , ഹെഡ്മിസ്ട്രസ് എസ് . രാജി തുടങ്ങിയവർ പങ്കെടുക്കും.