5 ലക്ഷം രൂപയ്ക്ക് സ്വയം സംരംഭകനാകാം : ബിസിനസ് ഐഡിയയുമായി കാർ ക്ലെൻസ് ആറ്റിങ്ങലിൽ 

ആറ്റിങ്ങൽ : തൊഴിൽരഹിതർക്ക് വലിയ സാധ്യതകളുമായി മൊബൈൽ കാർ വാഷ് കമ്പനിയായ കാർ ക്ലെൻസ്.  2 മാസത്തോളമായി ആറ്റിങ്ങലിൽ വിജയകരമായി പ്രവർത്തിച്ചു വരുന്ന കാർ ക്ലെൻസ് സംസ്ഥാനത്തുടനീളം ഫ്രാഞ്ചൈസി നൽകാൻ ഒരുങ്ങുന്നു. 5ലക്ഷം രൂപയാണ് അതിനുള്ള ചിലവ്. മാസം നല്ലൊരു ശതമാനം ലാഭമായി നേടാമെന്നാണ് മാനേജിങ് ഡയറക്ടർ പറയുന്നത്.

സാധാരണ സ്റ്റീം വാഷ് മാത്രമാണ് ഇത്തരത്തിൽ മൊബൈൽ വാഷ് സർവീസ് വഴി ലഭ്യമാകുന്നത്. എന്നാൽ കാർ ക്ലെൻസ് ഒരു സർവീസ് സ്റ്റേഷനിൽ ലഭ്യമാകുന്ന 100% സർവീസുകളും ഉപഭോക്താവിന്റെ വീട്ടുപടിക്കൽ എത്തിച്ചുകൊടുക്കുന്നു. കാർ വാഷ് ചെയ്യാൻ ആഗ്രഹമുള്ളവർ കമ്പനി ടോൾ ഫ്രീ നമ്പറിലോ കമ്പനിയുടെ ആൻഡ്രോയ്ഡ് /ഐഒഎസ് മൊബൈൽ അപ്ലിക്കേഷൻ വഴിയോ സേവനം ആവശ്യപ്പെടും. ബന്ധപ്പെട്ട് സ്ഥലവും വിവരങ്ങളും നൽകുമ്പോൾ മിനിറ്റുകൾക്കുള്ളിൽ കാർ ക്ലെൻസ് മൊബൈൽ വാഷ് സർവീസ് വാഹനം സ്ഥലത്തെത്തും.ഏത് തരം ഓൺലൈൻ പേയ്‌മെന്റ് സംവിധാനവും ലഭ്യമാണ്.

ഫ്രാഞ്ചൈസി എടുക്കുന്നവർക്ക് വേണ്ട ട്രെയിനിങ്, മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിക്കാനുള്ള അവകാശം എല്ലാം കമ്പനി നൽകുന്നതാണ്. തൊഴിൽ മേഖലയിൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന ഈ സാഹചര്യത്തിൽ ഈ ഒരു ബിസിനസിന് വൻ സാധ്യത ഉണ്ടെന്നും മാനേജിങ് ഡയറക്ടർ പറയുന്നു.  താല്പര്യം ഉള്ളവർക്ക് ആറ്റിങ്ങലിലെ ഓഫിസുമായോ താഴെ കൊടുത്തിട്ടുള്ള ഫോൺ നമ്പറിലോ ബന്ധപ്പെടാം : സ്വന്തമായി സർവീസ് സെന്റർ ഉള്ളവർക്കും കാർ വാഷിംഗ്‌ മേഖലയിൽ പരിചയമുള്ളവർക്കും ഇതൊരു നല്ല അവസരമാണ്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

www.carclenx.com , https://www.facebook.com/carclenx/

Android app link , IOS app link

ടോൾ ഫ്രീ നമ്പർ : 1800 1214 150

CARCLENX
മറിയം ടവർ, മാമം,
ആറ്റിങ്ങൽ
ഫോൺ : 9633244456, 90487 86831