ചെമ്മരുതിയിൽ ആലോപ്പതി, ആയുവേദ,സിദ്ധ, ഹോമിയോ മെഡിക്കൽ ക്യാമ്പ്

ചെമ്മരുതി : വർക്കല ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സ്വയം വയോജന കൂട്ടായ്മയുടെ ഭാഗമായി ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ അലോപ്പതി , ആയുർവേദ , സിദ്ധ , ഹോമിയോ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരെ പങ്കെടുപ്പിച്ച് കൊണ്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംകെ യൂസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സബീന ശശാങ്കൻ , ഗാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ജയസിംഹൻ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനികുമാരി , ശശീന്ദ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജനാർദ്ദനകുറുപ്പ്, കുട്ടപ്പൻതമ്പി , ജയലക്ഷ്മി , സുഭാഷ് , തങ്കപ്പൻ , ഗിതാനളൻ, ശ്രീലേഖ കുറുപ്പ് , ജെസ്സി, ബീന , ശിശു വികസന ഓഫീസർ , ജിഷിത , അൽമാസ് അഷറഫ് , എന്നിവർ സംസാരിച്ചു.