ചെമ്മരുതി ഗ്രാമപഞ്ചായത്ത് മിനി ആഡിറ്റോറിയം ഉദ്ഘാടനം നാളെ 

ചെമ്മരുതി ഗ്രാമപഞ്ചായത്തിന് 2017-18 ല്‍ മികച്ച ഗ്രാമപഞ്ചായത്തിനുളള സ്വരാജ് ട്രോഫി പുരസ്കാരമായി ലഭിച്ച തുക ഉപയോഗിച്ച് പഞ്ചായത്ത് ഓഫീസിന് സമീപം നിര്‍മ്മിച്ച മിനി ആഡിറ്റോറിയത്തിന്‍റെ ഉദ്ഘാടനം മാർച്ച്‌ 4-ാം തീയതി വൈകുന്നേരം 4 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.എച്ച് സലിമിന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ വച്ച് അഡ്വ. വി. ജോയി എം.എല്‍.എ നിര്‍വ്വഹിക്കും. ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് അജി, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജയസിംഹന്‍, മുഹമ്മദ് ഇക്ബാല്‍, അരുണ.എസ്.ലാല്‍ പഞ്ചായത്ത് സെക്രട്ടറി വി.സുപിന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളും സംസാരിക്കും.