ചെമ്മരുതിയിൽ മിനി ആഡിറ്റോറിയം എംഎൽഎ നാടിന് സമർപ്പിച്ചു 

ചെമ്മരുതി : ഗ്രാമപഞ്ചായത്തിന് 2017/18 ൽ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്കാരമായി ലഭിച്ച തുക വിനിയോഗിച്ചു ചെമ്മരുതി ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ നിർമ്മിച്ച മിനി ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് വി ജോയ് എം.എൽ.എ നിർവഹിച്ചു. ഇതിനോടൊപ്പം ഒപ്പം സ്ഥിരം സമിതി അധ്യക്ഷൻ മാരുടെ ഓഫീസ് ഉദ്ഘാടനവും 5 എ.സി കുടുംബശ്രീ യൂണിറ്റുകൾക്ക് സ്വയംതൊഴിൽ സംരംഭത്തിന് ഉള്ള റിവോൾവിംഗ് ഫണ്ട്, 180 കുടുംബശ്രീ അംഗങ്ങൾ തയ്യിൽ പരിശീലനം പൂർത്തിയാക്കിയതിന് സർട്ടിഫിക്കറ്റ് വിതരണവും,മികച്ച ക്ലാസ് റൂം ലൈബ്രറി സജ്ജീകരിച്ച മുത്താന ഗവൺമെൻറ് എൽ പി എസ് ന് പഞ്ചായത്തിലെ ആദരവും എം.എൽ.എ നിർവഹിച്ചു.

ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എച്ച് .സലിം അധ്യക്ഷത വഹിച്ച ചടങ്ങിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയ്സിംഹൻ സ്വാഗതവും, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അരുണ എസ് ലാൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഇക്‌ബാൽ, ചെമ്മരുതി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജനാർദ്ദനക്കുറുപ്പ്, കുട്ടപ്പൻ തമ്പി, ജയലക്ഷ്മി, സുഭാഷ്, തങ്കപ്പൻ, വിജയ് എസ്, ശ്രീലേഖ കുറുപ്പ്, ജെസ്സി, ബീന, റാം മോഹൻ, ഗീതാകുമാരി, രജനി പ്രേംജി, സി.ഡി.എസ് ചെയർപേഴ്സൺ ബേബി സേനൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ചെമ്മരുതി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുപിൻ വി കൃതജ്ഞത അറിയിച്ചു.