സ്വരാജ് ട്രോഫി നേടിയ ചെമ്മരുതി ഗ്രാമപഞ്ചായത്തിന് ജില്ലാ പഞ്ചായത്തിന്റെ ആദരവ്

ചെമ്മരുതി : മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ചെമ്മരുതി ഗ്രാമപഞ്ചായത്തിന് ജില്ലാ പഞ്ചായത്തിന്റെ ആദരവ്. തിരൂവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന ജില്ലാ വികസതോത്സവത്തിന്റെ സമ്മാപn ചടങ്ങിൽ വെച്ച് നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണനിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിമും സെക്രട്ടറി വി.സുപിനും ചേർന്ന് ആദരവ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, എം.വി ജയകുമാർ, വൈസ് പ്രസിഡന്റ് ഷൈലജ ബീഗം. തുടങ്ങിയവർ പങ്കെടുത്തു.