ചെമ്മരുതിയിൽ ദുരന്തനിവാരണ പദ്ധതി രൂപീകരണ വികസന സെമിനാർ

ചെമ്മരുതി :  ചെമ്മരുതി പഞ്ചായത്തിൽ 2020-21 വർഷത്തിൽ പദ്ധതി രൂപികരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉൾപ്പെടുത്തേണ്ട ദുരന്തനിവാരണ പദ്ധതി ചർച്ച ചെയ്ത് തിരുമാനിക്കുന്നതിനുള്ള ദുരന്തനിവാരണ പദ്ധതി രൂപികരണ വികസന സെമിനാർ പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എച്ച് സലിം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ ജയസിംഹൻ അദ്ധ്യക്ഷനായി. മുഹമ്മദ് ഇക്ബാൽ, അരുണാ എസ്.ലാൽ, തങ്കപ്പൻ, കുട്ടപ്പൻ തമ്പി ,സുഭാഷ് ,ജനാർദ്ദനക്കുറുപ്പ്,  ശ്രീലേഖക്കുറുപ്പ്,  ബീന, ജെസി, ഗിതാകുമാരി, സെക്രട്ടറി സുപിൻ, കിരൺ ചന്ദ് എന്നിവർ സംസാരിച്ചു.