ചെമ്മരുതി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ 13-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള നാലാം വാർഷിക പദ്ധതി 2020 / 21 വർഷത്തെ കരടു പദ്ധതി നിർദ്ദേശങ്ങൾ ചർച്ച ചെയ്ത് അന്തിമമാക്കുന്നതിനുള്ള വികസന സെമിനാർ പഞ്ചായത്ത് മിനി ആഡിറ്റോറിയത്തിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം.കെ.യൂസഫ് ഉദ്ഘാടനം ചെയ്‌തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൾ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വി.രഞ്ജിത്ത് പദ്ധതി രേഖ പ്രകാശനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷരായ മുഹമ്മദ് ഇക്ബാൽ, അരുണ എസ് ലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി കുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജനാർദ്ദനൻ, കുട്ടപ്പൻ, ജയലക്ഷ്മി, സുഭാഷ്, തങ്കപ്പൻ, ഗീത നളൻ, അരവിന്ദൻ ,വിജയ, ശ്രീലേഖ കുറുപ്പ് ,ജെസി, ബീന, റാം മോഹൻ, ഗീതാകുമാരി, രജനി പ്രേംജി, എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി സ്വാഗതവും സെക്രട്ടറി സുപിൻ നന്ദിയും പറഞ്ഞു.