ചെമ്മരുതി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ മാർച്ച് 10 ന്

ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ 2020-21 വാർഷിക പദ്ധതിയ്ക്കുള്ള കരട് പദ്ധതി രേഖ ചർച്ച ചെയ്യുന്നതിനുള്ള വികസന സെമിനാർ 10-ാം തിയതി ചെവ്വാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ് സെമിനാർ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൾ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.രഞ്ജിത്ത് പദ്ധതി രേഖ പ്രകാശനം ചെയ്യും. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയസിംഹൻ പദ്ധതി അവതരിപ്പിക്കും. വാർഡ് മെമ്പർമാർ, സ്ഥിരം സമിതി അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.