ചെറുന്നിയൂരിൽ ഒരു കുടുംബാരോഗ്യ കേന്ദ്രം..

ചെറുന്നിയൂർ : ചെറുന്നിയൂർ പഞ്ചായത്തിന്റെ കീഴിലെ താന്നിമൂട് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തി. ഇതിന്റെ പ്രഖ്യാപനവും ക്ലിനിക്കൽ ലാബിന്റെ പ്രവർത്തനോദ്ഘാടനവും ആരോഗ്യ മന്ത്രി കെ കെ ശൈലജ നിർവഹിച്ചു. ആരോഗ്യമേഖലയിൽ ഇനിയും അടിസ്ഥാനപരമായ മാറ്റങ്ങൾ വരേണ്ടതുണ്ട്.  ശുചീകരണ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി ഇടപെട്ടാൽ പകർച്ചവ്യാധികളെ പൂർണമായും നിയന്ത്രിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ബി സത്യൻ എംഎൽഎ അധ്യക്ഷനായി. അടൂർ പ്രകാശ് എംപി മുഖ്യപ്രഭാഷണം നടത്തി. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ യൂസഫ്, ജില്ലാപഞ്ചായത്തംഗം അഡ്വ. എസ് ഷാജഹാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഓമന ശിവകുമാർ, സി ബാലകൃഷ്ണൻനായർ, ലതാസേനൻ, ഗിരിജ, ശിവകുമാർ, ഷംല, രജനി അനിൽ, ആര്യ, സുമേഷ്, മുരളീധരൻ, എസ് ഉഷാകുമാരി, അസിസ്റ്റന്റ്‌ സെക്രട്ടറി എസ് സീമ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രീത, മെഡിക്കൽ ഓഫീസർമാരായ ഡോ. അനിൽകുമാർ, ഡോ. രഞ്ജിനി സുരേഷ്, കെ വിശ്വനാഥൻ, ഓമനക്കുട്ടൻ, സബീന ശശാങ്കൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ എൻ നവപ്രകാശ് സ്വാഗതവും എസ് എം ഇർഫാൻ നന്ദിയും പറഞ്ഞു.