ചിറയിൻകീഴിൽ എൽ.എൽ.ബി സൗജന്യ എൻട്രൻസ് പരിശീലനം

ചിറയിൻകീഴ്: ഡെപ്യൂട്ടി സ്പീക്കർ വി.ശശിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് മണ്ഡലത്തിൽ ആരംഭിച്ച സെന്റർ ഫോർ ലീഗലൈഡിന്റെ ആഭിമുഖ്യത്തിൽ ഈ അദ്ധ്യായന വർഷം നിയമ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി എൽ.എൽ.ബി സൗജന്യ എൻട്രൻസ് പരിശീലനം നൽകുന്നു.മാർച്ച്‌ 1മുതൽ എല്ലാ ഞായറാഴ്ചകളിലും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ നിയമ സഹായ കേന്ദ്രത്തിലാണ് ക്ലാസുകൾ.ഫോൺ.7907710043,9895412727