നൂറ്റമ്പതോളം പരാതികൾക്ക് പരിഹാരമായി കളക്ടറുടെ അദാലത്ത്

നെടുമങ്ങാട് :ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തിൽ നൂറ്റമ്പതോളം അപേക്ഷകൾക്ക് പരിഹാരമായി. നെടുമങ്ങാട് താലൂക്കാഫീസിൽ ഇന്നലെ നടന്ന അദാലത്തിൽ ആകെ 285 പരാതികളാണ് ലഭിച്ചത്.എ.പി.എൽ, ബി.പി.എൽ റേഷൻ കാർഡ് സംബന്ധിച്ച ഉടമകളുടെ അപേക്ഷകൾ അപ്പോൾ തന്നെ കളക്ടർ ഡോ.കെ ഗോപാലകൃഷ്ണൻ തീർപ്പാക്കി. നെടുമങ്ങാട് റവന്യു ഡിവിഷൻ ഓഫീസർ ജയമോഹൻ,ഡെപ്യുട്ടി കളക്ടർ (എൽ.ആർ) പ്രകാശ്,നെടുമങ്ങാട് തഹസിൽദാർ എം.കെ അനിൽകുമാർ, ഭൂരേഖാ തഹസിൽദാർ അനിൽജോസ്, റവന്യു റിക്കവറി തഹസിൽദാർ സി.എസ് അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.