മൂന്നാറിൽ കൊറോണ നിരീക്ഷണത്തിലായിരുന്ന വിദേശി ദുബായിലേക്ക് പറക്കാൻ കൊച്ചിയിലെത്തി,  ഒടുവിൽ.

കൊറോണ ബാധിച്ച് മൂന്നാറിൽ നിരീക്ഷണത്തിലായിരുന്ന വിദേശി ദുബായിലേക്ക് കടക്കാൻ ശ്രമിച്ചു. യു കെ പൗരനായ യുവാവാണ് അധിൃതരുടെ കണ്ണ് വെട്ടിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്.

വിദേശികളായ 19 പേരടങ്ങിയ സംഘത്തിൽപ്പെടുന്ന വ്യക്തിയാണ് ഇയാൾ. സംഘം മൂന്നാറിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിക്കുന്നതും വിദേശികളെയടക്കം പരിശോധിക്കുന്നതും. പരിശോധനയിൽ കൊറോണ ലക്ഷണങ്ങൾ കണ്ട വിദേശിയുടെ സാമ്പിളുകൾ കൊറോണ പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ഇതിന് പിന്നാലെ മൂന്നാറിൽ ഇയാൾ ചികിത്സയിലായിരുന്നു. ഇവിടെ നിന്നാണ് ഇയാൾ കടന്നു കളഞ്ഞത്.

ആദ്യഘട്ടത്തില്‍ ഇയാളുടെ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും അടുത്ത ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇവിടം വിടാവൂ എന്ന നിര്‍ദേശം. അവഗണിച്ചായിരുന്നു ഇവര്‍ യാത്രക്കൊരുങ്ങിയത്.

വിമാനത്താവളത്തിൽ വച്ചാണ് വിദേശി പിടിയിലായത്. സിയാൽ അധികൃതർ തന്നെയാണ് ഇയാളെ കുറിച്ചുള്ള വിവരം പൊലീസിൽ അറിയിച്ചത്. വിമാനത്തിൽ കയറിയ ഇയാളെ അധികൃതർ തിരിച്ചിറക്കുകയായിരുന്നു.

മൂന്നാര്‍ ടീ കൗണ്ടി റിസോട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
10 ാം തീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു. ഈ മാസം ഏഴിനാണ് സംഘം കൊച്ചിയിലെത്തിയത്