കൊറോണാ :- പഞ്ചായത്ത് തല അവലോകന യോഗം 15 മുതൽ

ഗ്രാമപഞ്ചായത്ത് തലത്തിൽ കൊറോണാ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ പഞ്ചായത്ത്തല അവലോകന യോഗം മാർച്ച്‌ 15 മുതൽ നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചറിന്റെയും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാതല യോഗം തിരുമാനിച്ചിരുന്നു.

ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ പെട്ട 8 ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ഭാവി പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനുമായി മാർച്ച് 15,16,17 തീയതികളിലായി പഞ്ചായത്ത്തല യോഗങ്ങൾ താഴെ സൂചിപ്പിക്കുന്നതിൻ പ്രകാരം ചേരുവാൻ തീരുമാനിച്ചു.

പ്രസ്തുത യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി-പ്രസിഡന്റ്, ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികൾ ഇവർക്ക് പുറമെ ആരോഗ്യപ്രവർത്തകർ എഡിഎസ്-സിഡിഎസ് പ്രതിനിധികൾ ആശാവർക്കർമാർ തുടങ്ങിയവരെ പങ്കെടുപ്പിക്കേണ്ടതാണ്. ഇതിന് ആവശ്യമായ അറിയിപ്പ് പഞ്ചായത്ത് പ്രസിഡന്റ്/സെക്രട്ടറി എന്നിവർ ചേർന്ന് അടിയന്തരമായി നൽകേണ്ടതാണ്

പഞ്ചായത്ത് തല യോഗങ്ങളുടെ സമയക്രമം ചുവടെ ചേർക്കുന്നു.

മംഗലപുരം 15-03-2020 രാവിലെ 10ന്

കഠിനംകുളം 15-03-2020 ഉച്ചയ്ക്ക് 2ന്

ചിറയിൻകീഴ് 16-03-2020 രാവിലെ 10ന്

അഞ്ചുതെങ്ങ് 16-03-2020ഉച്ചയ്‌ക്ക് 2ന്

അഴൂർ 17-03-2020 രാവിലെ 10ന്

കിഴുവിലം 17-03-2020 12മണിക്ക്

മുദാക്കൽ 17-03-2020 ഉച്ചയ്ക്ക് 2ന്

കടയ്ക്കാവൂർ 17-03-2020വൈകിട്ട് 4ന്