മാര്‍ച്ച് 31 വരെ റേഷന്‍ കടകളില്‍ ബയോമെട്രിക് പരിശോധനയില്ല, പകരം മൊബൈല്‍ ഒടിപി സംവിധാനം

തിരുവനന്തപുരം: കൊവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ റേഷന്‍ കടകളില്‍ വിരല്‍പതിപ്പിച്ച് റേഷന്‍ സാധനങ്ങള്‍ നല്‍കുന്ന സമ്പ്രദായം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മാര്‍ച്ച് 31 വരെ കേരളത്തിലെ എല്ലാ ജില്ലകളിലും ഇത് ബാധകമാണ്. സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ഉത്തരവ് ബാധകമായിരിക്കുമെന്ന് സിവില്‍ സപ്ലെയ്‌സ് ഡയറക്ടര്‍ ഡോ. നരസിംഹുഗരി അറിയിച്ചു. ഇക്കാലയളവില്‍ ബയോമെട്രിക് സംവിധാനത്തിനു പകരം മൊബൈല്‍ ഒടിപി സംവിധാനമായിരിക്കും ഉപയോഗപ്പെടുത്തുന്നത്.