തിരുവനന്തപുരം ജില്ലയിൽ രണ്ട് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് 2 പേർക്ക് കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് യുകെയിൽ നിന്നെത്തിയ ഒരാൾക്കും വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിൽ കഴിയുന്ന ഇറ്റാലിയൻ പൗരനുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഇന്നലെ മുതൽ സംശയിക്കുന്ന  വെള്ളനാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന രോഗബാധിതരുടെ ആകെ എണ്ണം 19 ആയി.